ഡിവൈഎസ്പി സാബുവിന് സസ്പെൻഷൻ
Wednesday, May 29, 2024 1:44 AM IST
തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്പെൻഷൻ. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവിനെയാണ് സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച സർവീസിൽനിന്ന് വിരമിക്കാനിക്കെയാണ് സാബുവിനെ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഡിവൈഎസ്പിയും പോലീസുകാരും ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെത്തി വിരുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയത്.
സസ്പെൻഷൻ കാലയളവിൽ സാബുവിന് ചട്ടപ്രകാരം ഉപജീവനബത്തയ്ക്ക് അർഹതയുണ്ടെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.