കുടുംബശ്രീ അരങ്ങ് കലോത്സവം തുടങ്ങി
Thursday, May 30, 2024 12:48 AM IST
തൃശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട ഓക്സിലറി അംഗങ്ങൾക്കുള്ള കലോത്സവം അരങ്ങ് 2024 നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ ഡോ. എ. കവിത അധ്യക്ഷത വഹിച്ചു. എസ്.സി. നിർമൽ, കെ.കെ. പ്രസാദ്, എ. സിജുകുമാർ, എം.എ. അജീഷ എന്നിവർ പ്രസംഗിച്ചു.