നാഷണല്‍ ലോ കോണ്‍ഫറന്‍സിന് തുടക്കമായി
Thursday, May 30, 2024 12:48 AM IST
കൊച്ചി: എറണാകുളം ഗവ. ലോ കോളജ് കലാലയ യൂണിയന്റെ ആഭിമുഖ്യത്തില്‍ ലോ ജേര്‍ണല്‍ ക്ലബ്ബും ഭഗത് സിംഗ് സ്റ്റഡി സര്‍ക്കിളും സംയുക്തമായി നടത്തുന്ന നാഷണല്‍ ലോ കോണ്‍ഫറന്‍സിന് തുടക്കമായി. ആദ്യദിനം മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷക അഡ്വ. ഇന്ദിര ജയ്സിംഗ് പ്രസംഗിച്ചു.
കോളജ് പ്രിന്‍സിപ്പൽ ഡോ. ബിന്ദു എം. നമ്പ്യാര്‍, അധ്യാപകരായ ഡോ. പ്രേംസി, ഡോ. മിനി പോള്‍, യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ സഞ്ജന എസ്. കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ 17 സംസ്ഥാനങ്ങളില്‍നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികളും രാജ്യത്തെ പ്രമുഖ അഭിഭാഷകരും പങ്കെടുക്കുന്നുണ്ട്.