തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ കൂ​​​ടു​​​ത​​​ൽ റീ​​​ച്ചു​​​ക​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം മ​​​ല​​​യോ​​​ര​​​ഹൈ​​​വേ പ്ര​​​വൃ​​​ത്തി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​വൃ​​​ത്തി സം​​​ബ​​​ന്ധി​​​ച്ച കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യും അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് ഓ​​​രോ റീ​​​ച്ചി​​​ലെ​​​യും പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം ക​​​ണ്ടാ​​​ണ് മു​​​ന്നോ​​​ട്ടുപോ​​​കു​​​ന്ന​​​ത്. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ മ​​​ല​​​യോ​​​ര​​​ഹൈ​​​വേ പ്ര​​​വൃ​​​ത്തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും യോ​​​ജി​​​ച്ച ഇ​​​ട​​​പെ​​​ട​​​ൽ തു​​​ട​​​രു​​​മെ​​​ന്നും സി.​​​എ​​​ച്ച്.​​​ കു​​​ഞ്ഞ​​​ന്പു​​​വി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് സു​​​പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​യാ​​​ണ് മ​​​ല​​​യോ​​​ര ഹൈ​​​വേ നി​​​ർ​​​മാ​​​ണം. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ കോ​​​ളി​​​ച്ചാ​​​ൽ-​​​ചെ​​​റു​​​പു​​​ഴ, ചേ​​​വാ​​​ർ-​​​എ​​​ട​​​പ്പ​​​റ​​​ന്പ് റീ​​​ച്ചു​​​ക​​​ളി​​​ൽ പ്ര​​​വൃ​​​ത്തി അ​​​തി​​​വേ​​​ഗം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ഈ ​​​ര​​​ണ്ട് റീ​​​ച്ചു​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കും. കോ​​​ളി​​​ച്ചാ​​​ൽ-എ​​​ട​​​പ്പ​​​റ​​​ന്പ് റീ​​​ച്ചി​​​ൽ വ​​​ന​​​ഭൂ​​​മി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഭാ​​​ഗ​​​ത്താ​​​ണ് ഇ​​​നി നി​​​ർ​​​മാണം ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള​​​ത്. ഇ​​​വി​​​ടെ വ​​​ന​​​ഭൂ​​​മി​​​ക്ക് പ​​​ക​​​രം ഭൂ​​​മി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ഈ ​​​ഭൂ​​​മി കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കി വ​​​രു​​​ന്നു. സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കി ഭൂ​​​മി കൈ​​​മാ​​​റ്റ നി​​​ർ​​​ദേശം സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്‌ടർ അ​​​റി​​​യി​​​ച്ച​​​ത്. കാ​​​വു​​​ങ്ക​​​ൽ പാ​​​ലം-അ​​​നു​​​ബ​​​ന്ധ റോ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​ലൈ​​​ൻ​​​മെ​​​ന്‍റി​​​ന് അ​​​ന്തി​​​മ​​​രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെ സ്ഥ​​​ലം ഫ്രീ​​​ സ​​​റ​​​ണ്ട​​​റാ​​​യി ല​​​ഭി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു.

പ​​​ള്ളാ​​​ഞ്ചി പാ​​​ല​​​ത്തി​​​ന്‍റെ വി​​​ശ​​​ദ​​​ പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് വ​​​ന​​​ഭൂ​​​മി ക​​​ണ്ടെ​​​ത്തി​​​യ​​​ശേ​​​ഷം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് കി​​​ഫ്ബി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. കി​​​ഫ്ബി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് 793.68 കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡാ​​​ണ് മ​​​ല​​​യോ​​​ര ഹൈ​​​വേ​​​യാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 488.63 കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡ് നി​​​ർ​​​മാണം സാ​​​ങ്കേ​​​തി​​​കാ​​​നു​​​മ​​​തി ന​​​ൽ​​​കി ടെ​​​ൻ​​​ഡ​​​ർ ചെ​​​യ്തു. 297.595 കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​വൃ​​​ത്തി പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. 149.175 കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡി​​​ന്‍റെ പ്ര​​​വൃ​​​ത്തി പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

പു​​​റ​​​മെ 305.05 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് സാ​​​ന്പ​​​ത്തി​​​കാ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. ഇ​​​തി​​​ൽ സാ​​​ങ്കേ​​​തി​​​ക അ​​​നു​​​മ​​​തി​​​ക്കാ​​​യു​​​ള്ള ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.