ദേശീയപാത നിർമാണ സാമഗ്രികൾക്കുള്ള റോയൽറ്റി ഒഴിവാക്കി
Saturday, July 13, 2024 12:57 AM IST
തിരുവനന്തപുരം: കൊല്ലം- ചെങ്കോട്ട (ദേശീയപാത 744) എറണാകുളം ബൈപ്പാസ് (ദേശീയപാത 544) എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള നിർമാണ വസ്തുക്കളുടെ റോയൽറ്റി ഒഴിവാക്കി.
രണ്ടു നിർമാണ പ്രവർത്തനങ്ങൾക്കുമായി വേണ്ടി വരുന്ന കരിങ്കൽ ഉത്പന്നങ്ങൾ, മണ്ണ് എന്നിവയിൽ നിന്ന് റോയൽറ്റി ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട തുക ഒഴിവാക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ചട്ടങ്ങളിൽ ഭേദഗതി വരുത്താനും കഴിഞ്ഞ ദിവസം രാത്രി ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. 2015ലെ കെഎംഎംസി ചട്ടങ്ങളിൽ ഇളവു വരുത്തി നിബന്ധനകൾക്കു വിധേയമായാണ് റോയൽറ്റി ഒഴിവാക്കുക. പൊതുതാത്പര്യപ്രകാരമാണു തീരുമാനമെന്നാണു വിശദീകരണം.