കേരള സെനറ്റിലേക്ക് നാല് വിദ്യാര്‍ഥികൾ: മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി
Saturday, July 13, 2024 1:55 AM IST
കൊച്ചി: കേരള സര്‍വകലാശാലാ സെനറ്റിലേക്ക് നാല് വിദ്യാര്‍ഥികളെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത് എന്തു മാനദണ്ഡം പരിഗണിച്ചാണെന്ന് അറിയിക്കണമെന്നു ഹൈക്കോടതി.
സര്‍വകലാശാല നല്കിയ പട്ടിക മറികടന്ന് മറ്റു നാലുപേരെ സ്വമേധയാ സെനറ്റംഗങ്ങളാക്കിയ നടപടി ചോദ്യം ചെയ്തു പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന നന്ദകിഷോര്‍, ജെ. ഷഹനാസ് എന്നീ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് പരിഗണിച്ചത്. എതിര്‍കക്ഷികള്‍ക്കു നോട്ടീസ് നല്കാന് കോടതി ഉത്തരവിട്ടു.