ജില്ലാ ജയിലില്‍ തടവുകാരനുനേരേ വധശ്രമം
Wednesday, July 17, 2024 1:04 AM IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരനുനേരേ സഹതടവുകാരന്റെ വധശ്രമം.
ബദിയടുക്ക എക്സൈസ് റേഞ്ച് അറസ്റ്റു ചെയ്ത അബ്കാരി കേസ് പ്രതി ബദിയഡുക്ക ബേള കാറ്റത്തങ്ങാടിയിലെ പി.എസ്. മനുവിനാണ് (30)പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പള്ളിക്കര മൈലാട്ടിയിലെ കെ.കെ. ശരണ്‍ ആണ് മനുവിനെ ആക്രമിച്ചത്. ഇരുവരും ഒരേ സെല്ലിലായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ജയിലിലെ നിരീക്ഷണകാമറയില്‍ പതിഞ്ഞിട്ടുണ്ട്.