കനത്ത മഴ: എട്ട് ജില്ലകൾക്ക് അവധി
Wednesday, July 17, 2024 1:19 AM IST
കോട്ടയം: കനത്ത മഴയെത്തുടർന്ന് കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് മാറ്റമില്ല.
യാത്രാ നിരോധനം
കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നാളെ വരെ നിരോധിച്ചു. ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ നാളെ വരെ രാത്രികാല യാത്രയും നിരോധിച്ച് കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി.