കാനഡയില്‍ ഓണച്ചന്ത
Thursday, July 18, 2024 1:55 AM IST
കൊച്ചി: കനേഡിയന്‍ മലയാളികളുടെ ഓണം കളര്‍ഫുളാക്കാന്‍ ഓണച്ചന്തയുമായി ആഹാ റേഡിയോയും എന്റെ കാനഡയും. സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 മുതല്‍ രാത്രി 11 വരെ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിലാണ് ഓണച്ചന്ത.
ഓണക്കളികള്‍, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, സൗജന്യ റൈഡുകള്‍, മറ്റു വിനോദപരിപാടികള്‍ എന്നിവ കൂടാതെ ഒട്ടനവധി സര്‍പ്രൈസ് ഗിഫ്റ്റുകളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.