എകെജി സെന്റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍. നേതാവ് ജാമ്യഹര്‍ജി നല്കി
Thursday, July 18, 2024 1:55 AM IST
കൊച്ചി: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്കി.
2022 ജൂലൈ ഒന്നിനു രാത്രി 11.25ന് എ.കെ.ജി. സെന്ററിന്റെ മതിലില്‍ സ്ഫോടകവസ്തു എറിഞ്ഞ് കെട്ടിടം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തന്നെ അനാവശ്യമായി പ്രതി ചേര്‍ത്തതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.