അർജുൻ പാണ്ഡ്യൻ തൃശൂർ ജില്ലാ കളക്ടർ
Thursday, July 18, 2024 3:25 AM IST
തിരുവനന്തപുരം: അർജുൻ പാണ്ഡ്യനെ തൃശൂർ ജില്ലാ കളക്ടറായി നിയമിച്ചു. തൃശൂർ ജില്ലാ കളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ ഇന്റർസ്റ്റേറ്റ് ഡെപ്യൂട്ടേഷനിൽ ആന്ധ്രയിലേക്ക് പോയ ഒഴിവിലാണു നിയമനം.
നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബർ കമ്മിഷണറുമായിരുന്നു അർജുൻ. എംപ്ലോയ്മെന്റ് ഡയറക്ടറായ ഡോ. വീണ എൻ. മാധവന് ലേബർ കമ്മീഷ്ണറുടെ അധിക ചുമതല നല്കി. ആർ. ശ്രീലക്ഷ്മിക്ക് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുടെ അധിക ചുമതലയും നല്കി.