എസ്പി സോജന് ഐപിഎസ് നല്കുന്നതിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി
Friday, July 19, 2024 1:40 AM IST
കൊച്ചി: വാളയാറില്‍ സഹോദരികളായ പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായിരുന്ന എസ്പി എം.ജെ. സോജന് ഐപിഎസ് നല്കുന്നതിനെതിരേ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി.
സര്‍ക്കാര്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തീരുമാനമെടുക്കുകയും ചെയ്യും മുമ്പ് തന്നെയും കേള്‍ക്കണമെന്ന മുന്‍ ഉത്തരവ് നടപ്പായില്ലെന്നാരോപിച്ചാണു ഹര്‍ജി.
വിഷയത്തില്‍ ഹര്‍ജിക്കാരിയെയും കേള്‍ക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 25ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസ് അന്വേഷിച്ച സോജന് മാധ്യമങ്ങള്‍ക്കു മുന്നില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ഹര്‍ജിയിലുണ്ട്.
സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടിയ ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ഹര്‍ജി വീണ്ടും 24ന് പരിഗണിക്കാന്‍ മാറ്റി.