പ്രഫ. ജെ. ഫിലിപ്പിന് അവാർഡ് സമ്മാനിച്ചു
Friday, July 19, 2024 1:41 AM IST
കോട്ടയം: മുൻ എംഎൽഎ തോമസ് ജോണിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡ് സൈം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയർമാനുമായ പ്രഫ. ജെ. ഫിലിപ്പിന് കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാനിച്ചു.
ചടങ്ങിൽ ജോബ് മൈക്കിൾ എംഎൽഎ, ഫാ. ടോം പുത്തൻകളം, ജോസ് കോയിപ്പള്ളി, അലക്സ് മാത്യു, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ. ജലജ കുമാരി തുടങ്ങിയവർ പങ്കെടുത്തു.