സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരം മാത്രം തുക വിനിയോഗിക്കണമെന്നും വിനിയോഗം സംബന്ധിച്ച വിവരം പോർട്ടലിൽ രേഖപ്പെടുത്തണമെന്നും വിനിയോഗ സർട്ടിഫിക്കറ്റ് സർക്കാരിലേക്കു ലഭ്യമാക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ബജറ്റിൽ 42.16 കോടി വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പദ്ധതിയിതര ഫണ്ടിൽനിന്ന് രണ്ടു കോടിയാണ് മാറ്റിപ്പാർപ്പിക്കാനായി വയനാടിന് അനുവദിച്ചത്.
ആഹാരത്തിനും വസ്ത്രത്തിനും 40.25 കോടിയും മറ്റിനങ്ങൾക്കായി 317.58 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇവയിൽ നിന്നാണ് ഈ രണ്ട് ഹെഡുകളിലായി നാലു കോടി അനുവദിച്ചത്.