സുൽത്താൻ ബത്തേരി: ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ തീരാദുരിതത്തിലാക്കിയ ഉരുൾപൊട്ടലിനെ അതിജീവിക്കാൻ ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസും.
ദുര ന്തം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽതന്നെ രൂപതയുടെ സാമൂഹിക സേവനവിഭാഗമായ ശ്രേയസ് ടീം അംഗങ്ങൾ കർമനിരതരായി. രാത്രിവരെ സന്നദ്ധ പ്രവർത്തകരെ സഹായിക്കാനും പ്രദേശത്തെ തത്സമയ വിവരങ്ങൾ അറിയിക്കാനും ദുരിതാശ്വാസ ക്യാന്പുകളിൽ ഭക്ഷണം എത്തിക്കുന്നതിനും സന്നദ്ധരായുണ്ട്.
ക്യാന്പുകളിലും കുടുംബങ്ങൾക്ക് ആശ്വാസകരമായ പ്രവർത്തനങ്ങൾ സ്വരൂപിക്കുന്നതിനും പ്രവർത്തിച്ചുവരുന്നു. കുടുംബങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ സംവിധാനങ്ങളോടൊപ്പം നിന്നു പ്രവർത്തിക്കുമെന്നും അതിനായി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ഒന്നിക്കണമെന്നും ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അഭ്യർഥിച്ചു. വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളെ ശ്രേയസ് ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിന് നേതൃത്വം നൽകുന്നത് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, കേന്ദ്ര, മേഖല പ്രവർത്തകർ എന്നിവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.