ധര്‍മേന്ദര്‍-ചന്ദാദേവി ദമ്പതികളും മക്കളായ ബിറ്റു, വിദ്യാകുമാരി എന്നിവരും ക്യാമ്പിലുണ്ട്. എട്ടുവയസുള്ള ബിറ്റു ചൂരല്‍മലയിലും ആറു വയസുള്ള വിദ്യാകുമാരി മുണ്ടക്കൈയിലുമാണ് പഠിക്കുന്നത്. ബിഹാറില്‍നിന്നു 15 മാസം മുമ്പാണ് ധര്‍മേന്ദറും കുടുംബവും മുണ്ടക്കൈയില്‍ എത്തിയത്. ദുരന്തത്തില്‍ മരിച്ചതും രക്ഷപ്പെട്ടതുമായ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ വ്യക്തതയായില്ല.
ആവശ്യമുണ്ട് കൗണ്‍സലേഴ്സിനെ ദുരന്തപ്രദേശങ്ങളിൽ ശേഷിക്കുകയും പരിക്കുകളോടെ രക്ഷപ്പെടുകയും ഉറ്റവരെ നഷ്ടപ്പെടുകയും ദുരന്തത്തിന്റെ ആഘാതങ്ങളിൽ മാനസിക പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗണ്‍സലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷൻ ആരംഭിച്ച കൗണ്‍സലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവർത്തനപരിചയവുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ യുവജന കമ്മീഷൻ വെബ്സൈറ്റിൽ (skyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.