► ഓരോ ദുരന്തസാധ്യതാ മേഖലയിലും വില്ലേജുതല ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ് രൂപീകരിക്കുക. അതിലെ അംഗങ്ങൾക്ക് ദുരന്ത സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനുള്ള പ്രത്യേക പരിശീലനം നൽകുക (ഔദ്യോഗിക ഏജൻസികളിൽനിന്നുള്ള നിർദേശത്തിനു കാത്തുനിൽക്കാതെ അടിയന്തരമായി പ്രാദേശികതലത്തിൽ റെസ്പോണ്‍സ് ടീം ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിക്കണം).
► വിശദമായ ഹസാർഡ് റിസ്ക്ക് വൾനറബിലിറ്റി (എച്ച്ആർവി) മാപിംഗ് നടത്തുക.
► ദുരന്ത സാധ്യത കുടുതലുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി ആ മേഖലയുടെ സ്വാഭാവിക ഘടനയ്ക്കു മാറ്റംവരുത്തുന്ന നടപടികൾ തടയുക. കെട്ടിട നിർമാണം, ക്വാറി പ്രവർത്തനം തുടങ്ങിയ പ്രവർത്തികൾ നിയന്ത്രിക്കുകയോ തടയുകയോ ചെയ്യുക.
► പരിസ്ഥിതി സൗഹൃദവും പ്രകൃതി ദുരന്തങ്ങൾ ചെറുക്കാൻ ശേഷിയുള്ളതുമായ നിർമാണ രീതികൾ പ്രോത്സാഹിപ്പിക്കുക.
► ഓരോ പ്രദേശത്തും പെട്ടന്നു ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കുംവിധമുള്ള റെസ്ക്യൂ ഷെൽട്ടർ സ്ഥാപിക്കുക.
ജിയോ മോർഫോളജി ജലം (നദികൾ, വെള്ളപ്പൊക്കം, സുനാമി, മഴ), കാറ്റ് (അവ വഹിക്കുന്ന കണങ്ങൾ) എന്നിങ്ങനെ കരുതപ്പെടുന്ന ശക്തികളാൽ പാറകളും ഉപരിതലത്തിലുള്ള നിക്ഷേപങ്ങളും പ്രവർത്തിക്കുന്പോൾ ഉണ്ടാകുന്ന ഉപരിതല സവിശേഷതകളെക്കുറിച്ചുള്ള പഠനമാണ് ജിയോമോർഫോളജി. ഭൂമിയുടെ ഭൂരൂപങ്ങൾ, അവയുടെ രൂപീകരണം, ഭൂമിയുടെ ഉപരിതലത്തെ രൂപപ്പെടുത്തുന്ന പ്രക്രിയകൾ എന്നിവ മനസിലാക്കാനുള്ള പഠനശാഖ.
ഭൂപ്രകൃതികൾ സൃഷ്ടിക്കുകയും പരിഷ്ക്കരിക്കുകയും ചെയ്യുന്ന മണ്ണൊലിപ്പ്, കാലാവസ്ഥ തുടങ്ങിയ പ്രക്രിയകൾ മനസ്സിലാക്കുന്നതിന് ജിയോമോർഫോളജിക്കൽ പഠനം സഹായകരമാകും. ഭൂമിയുടെ ഉപരിതലം രൂപപ്പെടുത്തുന്നതിൽ ഭൂഗർഭ പ്രക്രിയകൾ, കാലാവസ്ഥ, സസ്യങ്ങൾ, മനുഷ്യ പ്രവർത്തനങ്ങൾ എന്നിവ തമ്മിലുള്ള പ്രതിപ്രവർത്തനവും ജിയോമോർഫോളജി പരിശോധിക്കുന്നു.