ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി: പിജിടിഎ കേരള സ്റ്റേറ്റ് കൗണ്‍സില്‍
Saturday, August 3, 2024 12:42 AM IST
കോ​ട്ട​യം: അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ചു ശ​നി​യാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി​യ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി സ​ര്‍ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്ന് പ്രൈ​വ​റ്റ് സ്‌​കൂ​ള്‍ ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ്റ്റേ​റ്റ് കൗ​ണ്‍സി​ല്‍.

തു​ട​ര്‍ച്ച​യാ​യി ആ​റാം പ്ര​വൃ ത്തിദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ക്ല​സ്റ്റ​ര്‍ ബ​ഹി​ഷ്‌​ക​രി​ച്ച അ​ധ്യാ​പ​ക​ര്‍ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന സ​ര്‍ക്കാ​രി​ന്‍റെ ധാ​ര്‍ഷ്ട്യ​ത്തി​ന് എ​തി​രാ​യു​ള്ള വി​ധികൂ​ടി​യാ​ണി​ത്.


ഹ​ര്‍ജി ന​ല്‍കി​യ പിജിടിഎ ഉ​ള്‍പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ളു​മാ​യി ച​ര്‍ച്ച​ചെ​യ്ത് പു​തി​യ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍ ത​യാ​റാ​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി സ​ര്‍ക്കാ​രി​ന് നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി തെ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ധീ​ര്‍ ച​ന്ദ്ര​ന്‍, ട്ര​ഷ​റ​ര്‍ കെ. ​ഷ​ഫീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.