കേരള സോഷ്യൽ സർവീസ് ഫോറം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കാരിത്താസ് ഇന്ത്യയും സംരംഭത്തിൽ സഹകരിക്കും. എല്ലാ രൂപതകളുടെയും സഹകരണം ഉറപ്പാക്കി അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെടാനും കൗൺസലിംഗ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ശ്രദ്ധിക്കാനും യോഗം തീരുമാനിച്ചു.
ജെപിഡി കമ്മീഷൻ വൈസ് ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, കെഎസ്എസ്എഫ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ദീപിക എക്സി. ഡയറക്ടര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, വിവധ രൂപതകളുടെ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
അക്കൗണ്ട് നമ്പര്‍: 196201000000100
ഐഎഫ്എസ്്സി നമ്പര്‍: IOBA0001962
ഫോണ്‍: 9495510395