മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമായെങ്കില്‍ അതിനുത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. വയനാട്ടിൽ സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒപ്പം തന്നെയുണ്ട്. അതേസമയം, സര്‍ക്കാരിനെതിരേ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ പ്രതികാരനടപടികള്‍ തുടര്‍ന്നാല്‍ നോക്കിയിരിക്കില്ലെന്ന് ഷിയാസ് വ്യക്തമാക്കി.