ബോട്ട് അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ച് സ്മാരകമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സിത്താര ഗ്രൂപ്പ് ഉടമകളിലൊരാളായ സി.ബി.സാജര്‍ പറഞ്ഞു. പൊളിക്കാന്വേണ്ടിയാണു ലേലത്തില്‍ പിടിച്ചതെങ്കിലും റോബര്‍ട്ട് ബ്രിസ്റ്റോ ഉപയോഗിച്ച ബോട്ടെന്ന പ്രാധാന്യം മനസിലാക്കിയാണ് ഇതു സംരക്ഷിച്ച് നവീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന്മാർ നേരത്തേ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഡൊറോത്തിയ എന്ന ചെറുയാനം വെല്ലിംഗ്ടണ്‍ ഐലൻഡ് നോര്‍ത്ത് എന്‍ഡിലെ പാര്‍ക്കില്‍ സംരക്ഷിച്ചിട്ടുണ്ട്. ഇതു സ്ഥാപിച്ചിരിക്കുന്ന ഷെഡ്ഡിന്റെ മേല്‍ക്കൂരയും മറ്റും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ശോച്യാവസ്ഥയിലാണ്. മദർ തെരേസ കേരളത്തിലെത്തിയപ്പോൾ ഈ യാനത്തിൽ സഞ്ചരിച്ചിരുന്നു.
സർ റോബർട്ട് ബ്രിസ്റ്റോ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ എന്‍ജിനിയറായിരുന്ന റോബര്‍ട്ട് ബ്രിസ്റ്റോ 1920 ലാണ് കൊച്ചി തുറമുഖം രൂപകല്പന ചെയ്യുന്നതിനായി കൊച്ചിയിലെത്തിയത്. മദ്രാസ് ഗവണ്മെന്റാണ് അദ്ദേഹത്തെ ഈ ജോലിക്കായി നിയോഗിച്ചത്.
തുറമുഖ നിർമാണത്തിനുള്ള ആവശ്യങ്ങൾക്കുൾപ്പെടെ അദ്ദേഹത്തിന്റെ കൊച്ചിയിലെ കായൽയാത്രകൾ വാസ്കോയിലായിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മദ്രാസില്‍ പോയി മടങ്ങുന്പോൾ, ഹൈക്കോടതിക്കു സമീപത്തെ പഴയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്ന റോബര്‍ട്ട് ബ്രിസ്റ്റോയ്ക്കായി കായലില്‍ വാസ്കോ സജ്ജമാക്കിയിട്ടുണ്ടാകും.