വാണിജ്യമേഖല ഉള്‍പ്പെടെയുള്ള എംഎസ്എംഇയ്ക്കായി എല്ലാ ജില്ലയിലും എംഎസ്എംഇ ക്ലിനിക്ക്, ഇന്‍ഷ്വറന്‍സ്, സൗജന്യ കോസ്റ്റ് അക്കൗണ്ടിംഗ് സേവനം തുടങ്ങിയ വിവിധ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്തു പ്രത്യേക ലോജിസ്റ്റിക്ക് ഇടനാഴി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. അബോട്ട് ഇന്ത്യ, എവിടി, ഗോദ്റെജ് കണ്‍സ്യൂമര്‍, ഐടിസി, മെഡിമിക്സ്, നിര്‍മ, പോപ്പീസ് ബേബി കെയര്‍, യുനിബിക് ഫുഡ്സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍നിന്നുള്ള 30 കമ്പനികളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. വാണിജ്യ, വ്യവസായ മേഖലയിലെ വിവിധ അസോസിയേഷനുകളും ബോര്‍ഡ് പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി.