വീല്‍ചെയറില്‍ ഫ്രാന്‍സിസിന്റെ മാതാപിതാക്കളുടെ അടുത്തെത്തി അവരെ മാർപാപ്പ ആശീര്‍വദിച്ചു. തന്നെ വീല്‍ചെയറില്‍ തള്ളിനീക്കിയ ഫ്രാന്‍സിസിനു കൊന്ത സമ്മാനമായി നല്‍കാനും മാർപാപ്പ മറന്നില്ല.
ഫ്രാന്‍സിസ് വീല്‍ചെയറില്‍ തന്നെ വഹിക്കുന്നതിന്റെ ചിത്രം മാർപാപ്പയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 25 വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന ഫ്രാന്‍സിസ് അരീയ്ക്കല്‍ കുടുംബത്തോടൊപ്പമാണു വത്തിക്കാന്‍ സന്ദര്‍ശനത്തിനെത്തിയത്.
മാര്‍പാപ്പയെ വീല്‍ചെയറില്‍ വഹിക്കാനുള്ള അവസരം ജീവിതത്തിലെ വലിയ അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.