മരണം പുറംലോകമറിഞ്ഞത് ഡോക്ടറുടെ സംശയംമൂലം നവജാത ശിശുവിന്റെ ദുരൂഹ മരണം പുറംലോകമറിഞ്ഞത് ഡോക്ടറുടെ സംശയംമൂലം. വയറുവേദനയെ തുടര്‍ന്ന് യുവതി എറണാകുളം പാലാരിവട്ടത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. അവിടെ, ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ ഡോക്ടര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു.
തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്.
കൊലപാതകമാണോ എന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം കുട്ടിയെ കൊലപ്പെടുത്തിയതാണോ, പ്രസവത്തില്‍ മരിച്ചതാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. രാജസ്ഥാനിലെ ജയ്പൂരില്ഫോറന്സിക് സയന്‍സ് കോഴ്സ് പഠിക്കുമ്പോഴാണ് അവിടെ ഹോട്ടല്‍ മാനേജ്മെന്റ്് കോഴ്സിന് പഠിക്കുന്ന തോമസുമായി യുവതി പ്രണയത്തിലായത്. ഒന്നരവര്‍ഷമായി തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ താല്‍ക്കാലിക ജോലിചെയ്തുവരികയായിരുന്നു യുവതി.