ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തപ്പോള്‍ മേയ് 13ന് രാത്രിയാണ് ഇയാള്‍ ജര്‍മനിയിലേക്കു കടന്നത്. സംഭവത്തില്‍ രാഹുലിന്റെ കുടുംബാംഗങ്ങള്‍ക്കുപുറമേ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാരും പ്രതികളാണ്. ഇവരെ സർവീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ, രാഹുല്‍ മര്‍ദിച്ചില്ലെന്നു കാണിച്ച് യുവതി ലൈവ് വീഡിയോ പുറത്തുവിട്ടിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് 14നു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേസ് റദ്ദാക്കുന്നതിനെതിരേ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.