രാജ്യത്തെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. എന്നാൽ, രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 37.3 ശതമാനം മാത്രം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്പോൾ 63 ശതമാനത്തോളം കേന്ദ്രത്തിനാണ് കിട്ടുന്നത്. സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതത്തിൽ സെസ്, സർചാർജ് എന്നിവ കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല.
ഇത് സംസ്ഥാനങ്ങൾക്ക് വരുമാനനഷ്ടത്തിന് ഇടയാക്കുന്നതായി മന്ത്രി പറഞ്ഞു. പതിനഞ്ചാം ധന കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ ശിപാർശ ചെയ്തു. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് 29.6 ശതമാനം മാത്രം. ഇതിന് കാരണം ഉയർന്ന തോതിലുള്ള സെസും സർചാർജുമാണെന്നും ധനകാര്യമന്ത്രി പറഞ്ഞു.