കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നഗരമധ്യത്തിലുള്ള ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കാൽത്തണ്ടയിൽ ചൂരൽ കൊണ്ട് അടിച്ചു പൊട്ടിച്ചതിനു മൂന്ന് അധ്യാപകർക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു.
വിദ്യാർഥികൾക്കിടയിലുണ്ടായ സംഘർഷം കണ്ട് പെട്ടെന്ന് കയറിവന്ന അധ്യാപകർ കണ്ണിൽ കണ്ടവരെയെല്ലാം അടിക്കുകയായിരുന്നുവെന്നും സംഘർഷത്തിൽ ഉൾപ്പെടാതിരുന്ന വിദ്യാർഥിക്കാണ് ചൂരൽ കൊണ്ട് മർദനമേറ്റതെന്നുമാണ് പരാതി.