ഓഗസ്റ്റിൽ ആലുവയിൽ നടന്ന കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയന്റെ പ്രധാന ആവശ്യവും മറ്റു വകുപ്പിൽനിന്ന് വരുന്ന ജീവനക്കാരെ തിരിച്ചയയ്ക്കണം എന്നതായിരുന്നു.
ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റാതെ ഇഷ്ടക്കാർക്ക് അനധികൃതമായി സ്ഥലംമാറ്റം നൽകുന്നതായും യൂണിയൻ ആരോപിച്ചിരുന്നു. 2017 മുതൽ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർക്ക് അടക്കം എല്ലാ വകുപ്പിലും സ്ഥലംമാറ്റം ഓൺലൈനാക്കിയിട്ടും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് നീതി നിഷേധിക്കുന്നതായാണു പരാതി. ഇതിന്റെ മറവിൽ പത്തുവർഷത്തിലധികം തുടർച്ചയായി തസ്തികയിൽ തുടരുന്നതായും യൂണിയൻ നേതാക്കൾ ആരോപിച്ചു.