ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞ് മരിച്ചുവെന്നും ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും ചെയ്തു.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്നന് അശ്വതിയെ വെന്റിലേറ്ററിലേക്കു മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കു കോഴിേക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. അമ്മയും കുഞ്ഞും മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നു കാണിച്ച് ബന്ധുക്കള്‍ അത്തോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.