ഫോണിനു സംഭവിച്ചത് ഫിസിക്കല്‍ ഡാമേജ് ആണെന്നാണ് എതിര്‍കക്ഷിയുടെ വാദം. ഫിസിക്കല്‍ ഡാമേജിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടില്ലെന്നും ഇരുകക്ഷികളും വാദിച്ചു. എന്നാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷാ കാലയളവില്‍ ഇന്‍ഷ്വറന്‍സ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.
78,900 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടു.