മ​ര​ങ്ങാ​ട്ടു​പി​ള്ളി: കോ​ട്ട​യം സ​ഹോ​ദ​യ സി ​ബി എ​സ് ഇ ​സ്‌​കൂ​ള്‍ ക​ലോ​ത്സ​വം സ​ര്‍ഗ​സം​ഗ​മം 2024ന് ​ലേ​ബ​ര്‍ ഇ​ന്ത്യ ഗു​രു​കു​ലം പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി.​

കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 120 സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നും നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ല്‍ 2000ലേറെ മ​ത്സ​രാ​ര്‍ഥി​ക​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ​ര​ച​നാ മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ക​ലോ​ത്സ​വം ആ​രം​ഭി​ച്ച​ത്.


ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന, ചി​ത്ര​ര​ച​ന, കാ​ര്‍ട്ടൂ​ണ്‍, പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ്, ബാ​ന്‍ഡ് ഡി​സ്‌​പ്ലേ തു​ട​ങ്ങി​യ 44 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ആ​ദ്യദി​ന​ത്തി​ല്‍ ന​ട​ന്ന​ത്.