സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങളില്ല
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ കലാലയങ്ങളില്‍ എസ്എഫ്ഐ നടത്തിയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളില്ലെന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥി സംഘടനകള്‍ കോളജ് കാമ്പസുകളില്‍ നടത്തിയ അതിക്രമങ്ങള്‍, റാഗിംഗ് കേസുകള്‍ സംബന്ധിച്ച് പ്രത്യേകം ക്രോഡീകരിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.