വഖഫ് നിയമ ഭേദഗതി: പ്രമേയം പാസാക്കി നിയമസഭ
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടു വരുന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ഐകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.
നിലവിൽ ബില്ലിൽ മുന്നോട്ട് വച്ചിട്ടുള്ള വ്യവസ്ഥകൾ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്കുള്ള നിരവധി അധികാരങ്ങൾ കവർന്നെടുക്കുന്നതാണെന്ന് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബിൽ ഭരണഘടനാ ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും വഖഫിന്റെ മേൽനോട്ടത്തിന് ചുമതലയുള്ള ബോർഡുകളുടെയും വഖഫ് ട്രൈബ്യൂണലിന്റെയും പ്രവർത്തനം, അധികാരം എന്നിവ ദുർബലപ്പെടുത്തുന്നതുമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.