ഇ.പി ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം
Thursday, December 5, 2024 2:01 AM IST
കണ്ണൂര്: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഇ.പി. ജയരാജൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ ഡിസി ബുക്സിനു പ്രസിദ്ധീകരണ അവകാശം നൽകില്ലെന്നും ഇ.പി വ്യക്തമാക്കി. തെറ്റായ നിലപാട് സ്വീകരിച്ച് അനാവശ്യ വിവാദമുണ്ടാക്കിയവർക്കുതന്നെ പ്രസിദ്ധീകരണ അവകാശം നൽകുമോയെന്നു തോന്നുന്നുണ്ടോയെന്നും ഇ.പി ചോദിച്ചു. അവർ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.