റബറിനു വില 300 രൂപയായി വര്‍ധിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം
Wednesday, December 11, 2024 1:22 AM IST
കോട്ടയം: റബറിന്റെ ഉത്പാദന ചെലവ് അനുദിനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് റബറിനുള്ള മിനിമം വില 300 രൂപയായി വര്‍ധിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം.
16-ാം ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുമായി നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി തയാറാക്കിയ മെമ്മോറാണ്ടം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്. ഇതര കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ന്യായമായ താങ്ങുവില പ്രഖ്യാപിക്കുന്ന പാക്കേജുണ്ടാവണം.
കേരളത്തില്‍ വന്യജീവി ആക്രമണം നേരിടുന്ന കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ് ഇതിന് ആവശ്യമായ തുക സംസ്ഥാനത്തിന് പ്രത്യേകമായി കേന്ദ്ര ഫണ്ടില്‍ നിന്നും അനുവദിക്കേണ്ടത് അനിവാര്യമാണെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
കേരളത്തിന്റെ വികസനം മുന്നില്‍കണ്ട് വിവിധ ആവശ്യങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ധനകാര്യ കമ്മീഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് കൈമാറി.