ആദിവാസിസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം
Wednesday, December 11, 2024 1:22 AM IST
മണ്ണാർക്കാട്: കൂടെത്താമസിച്ചിരുന്ന ആദിവാസിസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.
അഗളി ചെമ്മണ്ണൂരിലെ ലക്ഷ്മി(44)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഗളി കൽക്കണ്ടി കള്ളമല ചരലംകുന്നേൽ വീട്ടിൽ സലിൻ ജോസഫി(54)നെയാണു മണ്ണാർക്കാട് എസ്സി എസ്ടി സ്പെഷൽ കോടതി ജഡ്ജി ജോമോൻ ജോണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക കഠിനതടവ് അനുഭവിക്കണം.
2020 ഒക്ടോബർ 20നു രാത്രി 8.45നാണ് കേസിനാസ്പദമായ സംഭവം. ലക്ഷ്മി സലിൻ ജോസഫിനൊപ്പം താമസിച്ചുവരികയായിരുന്നു. സലിൻ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നു.