ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗം വിപരീതഫലം സൃഷ്ടിക്കും: ഡോ. എസ്.എസ്. ലാല്‍
Wednesday, December 11, 2024 1:22 AM IST
കൊച്ചി: ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗരീതികള്‍ വിപരീതഫലം സൃഷ്ടിക്കുമെന്ന് ആഗോള പൊതുജനാരോഗ്യ വിദഗ്ധനും റിയാക്ട് ഏഷ്യ ഡയറക്ടറുമായ ഡോ. എസ്.എസ്. ലാല്‍.
ആഗോള സംഘടനയായ റിയാക്ട് ഏഷ്യ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി, സാമൂഹ്യ കൂട്ടായ്മയായ ‘ ടുഗെതര്‍ വി ക്യാന്‍’ എന്നിവ സംയുക്തമായി കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കോര്‍പറേറ്റ് സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘ആന്റിബയോട്ടിക് സ്മാര്‍ട്ട് വര്‍ക്ക്പ്ലേസ്’ ഇനിഷ്യേറ്റീവിന്റെ ഉദ്ഘാടനം ഡൈനാബുക്ക് ദക്ഷിണേഷ്യ ഓപ്പറേഷന്‍സ് മേധാവി രഞ്ജിത്ത് വിശ്വനാഥന് ചടങ്ങില്‍ നിര്‍വഹിച്ചു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള അവബോധന പരിപാടികളുടെ മാര്‍ഗരേഖയും സമ്മിറ്റില്‍ അവതരിപ്പിച്ചു.
ഡോ.ജേക്കബ് ഏബ്രഹാം, ഹുമയൂണ്‍ കള്ളിയത്ത്, രഞ്ജിത്ത് വിശ്വനാഥന്, സി.സജില്‍, ഡോ. ഹൈഫ മുഹമ്മദ് അലി, ഡോ.സണ്ണി പി. ഓരത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.