തുരുത്തി കാനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശില്പശാല 29ന്
Thursday, March 27, 2025 2:49 AM IST
ചങ്ങനാശേരി: തുരുത്തി കാനാ ജോണ്‍പോള്‍ സെക്കന്‍ഡ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 29ന് രാവിലെ 9.30 മുതല്‍ നാലുവരെ ഏകദിന ശില്പശാല സംഘടിപ്പിക്കും.
കേരളത്തിലെ കത്തോലിക്കാ ആശുപത്രികളിലെ ഡയറക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ തലവന്മാര്, പ്രോ-ലൈഫ് പ്രവര്‍ത്തകര്‍, കുടുംബപ്രേഷിത രംഗത്ത് നേതൃത്വം നല്കുന്നവര് എന്നിവര്‍ക്കായാണു ശില്പശാല. ഡോ. മാരിയോ വാസ്, പ്രഫ. സ്റ്റീഫന്‍ കേമ്പാസ്കി, ഡോ. മാമ്മന്‍ ഫിലിപ്പ്, ഡോ. ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
റവ.ഡോ. ജേക്കബ് കോയിപ്പള്ളി, റവ.ഡോ. ടോം കൈനിക്കര, റവ.ഡോ. ഫിലിപ്പ് കാവിത്താഴെ, ഫാ. ഐബിന്‍ പകലോമറ്റം, ഡോ. സിസ്റ്റര്‍ സില്‍വിയ എംഎല്‍എഫ് എന്നിവര്‍ നേതൃത്വം നല്‍കും.