സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ സമിതിയെ നിയോഗിക്കും: ഫെഫ്ക
Thursday, March 27, 2025 2:49 AM IST
കൊച്ചി: സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാന്‍ ഏഴംഗ സമിതിയെ നിയോഗിക്കാനൊരുങ്ങി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്.
ഓരോ സിനിമാസെറ്റുകളിലും രൂപീകരിക്കുന്ന ജാഗ്രതാസമിതിയില്‍ ആ സിനിമയുടെ സംവിധായകനും പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍ബന്ധമായും അംഗങ്ങളാകും.
ഇതര സാങ്കേതിക വിഭാഗങ്ങളില്നിന്നുള്ളവരാകും മറ്റംഗങ്ങളെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞു. സിനിമാമേഖലയിലെ സ്വയം ശുദ്ധീകരണമാണു ലക്ഷ്യമിടുന്നതെന്നും ഉണ്ണിക്കൃഷ്ണന് പറഞ്ഞു.