അല്‍കേഷ് കുമാര്‍ ശര്‍മ പിഇഎസ്ബി അംഗം
Sunday, April 20, 2025 1:00 AM IST
തിരുവനന്തപുരം: കേരള കേഡര്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അല്‍കേഷ് കുമാര്‍ ശര്‍മയെ കേന്ദ്ര പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡ് (പിഇഎസ്ബി) അംഗമായി നിയമിച്ചു.
കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്മെന്റ്സ് കമ്മിറ്റി നിയമനം അംഗീകരിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സീനിയര്‍ മാനേജ്മെന്റ് തസ്തികകളിലേക്കുള്ള നിയമനത്തില്‍ സര്‍ക്കാരിന് വിദഗ്ധോപദേശം നല്‍കുക എന്നതാണ് പിഇഎസ്ബിയുടെ ചുമതല.