കുട്ടികളെ ഏത്തമിടീച്ച അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
Monday, June 16, 2025 5:31 AM IST
തിരുവനന്തപുരം: കോട്ടണ്‍ഹിൽ ഗേൾസ് സ്കൂളിൽ കുട്ടികളെ ഏത്തം ഇടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
എത്തമിടീച്ച സംഭവത്തിൽ ഡിഇഒയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശം നൽകിയിരുന്നു. ഡിഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും മന്ത്രി പറഞ്ഞു.