ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ വിരമിക്കുന്നു
Friday, June 27, 2025 2:43 AM IST
കൊച്ചി: ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ 11 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്നു. ഡിവിഷന്‍ബെഞ്ചിന്റെ ഭാഗമായി ഈ കാലയളവില്‍ തീര്‍പ്പാക്കിയത് 398 കൊലപാതക കേസുകളിലെ അപ്പീലുകളാണ്.
1987 ഫെബ്രുവരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ 2011 ജൂലൈയില്‍ സീനിയര്‍ അഭിഭാഷകനായി.
2014 മേയ് 21നാണ് കേരള ഹൈക്കോടതിയില്‍ അഡീ. ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. 2016 മേയ് 20ന് സ്ഥിരം ജഡ്ജിയായി നിയമിച്ചു. ഇന്ന് വൈകുന്നേരം 3.30ന് ഹൈകോടതിയില്‍ ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന് യാത്രയയപ്പ് നല്‍കും.