മൺസൂൺ ബംപർ നറുക്കെടുപ്പ് 23ന്
Sunday, July 20, 2025 2:32 AM IST
തിരുവനന്തപുരം: കേരള സർക്കാരിന്റെ മൺസൂൺ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ആർക്കെന്നറിയാൻ ഇനി മൂന്നു നാളുകൾകൂടി മാത്രം. ഈ മാസം 23 നാണ് മൺസൂൺ ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.
10 കോടി രൂപ ഒന്നാം സമ്മാനമുള്ള ബംപർ ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നൽകുന്നുണ്ട്.
5,000 രൂപയിൽ തുടങ്ങി 250 രൂപയിൽ അവസാനിക്കുന്ന നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. ആകെ 34 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചതിൽ ഇന്നലെ ഉച്ചവരെ 31 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയി.
7,56,720 ടിക്കറ്റുകൾ പാലക്കാടും 3,74,660 ടിക്കറ്റുകൾ തിരുവനന്തപുരത്തും 3,35,980 ടിക്കറ്റുകൾ തൃശൂരും ഇതിനോടകം വിറ്റു പോയിട്ടുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില.