വോട്ടർപട്ടിക: ഒൻപതിനും പത്തിനും തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തിക്കും
Friday, August 8, 2025 2:20 AM IST
തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കലും തെറ്റുതിരുത്തലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നാളെയും മറ്റന്നാളും പ്രവർത്തിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.