കൊ​​​​ച്ചി: ന​​​ഷ്‌​​​ട​​​​ത്തി​​​​ലാ​​​​കു​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യ കൊ​​​​ച്ചി മെ​​​​ട്രോ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി മൂ​​​​ന്നാം വ​​​​ര്‍​ഷ​​​​ത്തി​​​​ലും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭ​​​​ത്തി​​​​ല്‍.

2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 33.34 കോ​​​​ടി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭ​​​​മാ​​​​ണു റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​ത്. മു​​​​ന്‍വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 10.4 കോ​​​​ടി​​​​യു​​​​ടെ വ​​​​ര്‍​ധ​​​​ന​​​​. വ്യ​​​​ത്യ​​​​സ്ത​​​​ മാ​​​​ര്‍​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വ​​​​രു​​​​മാ​​​​നം ക​​​​ണ്ടെ​​​​ത്താ​​​​ന്‍ ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണി​​​​തെ​​​​ന്ന് കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എം​​​​ഡി ലോ​​​​ക്‌​​​​നാ​​​​ഥ് ബെ​​​​ഹ്‌​​​​റ പ​​​​റ​​​​ഞ്ഞു.

2017-18 ല്‍ 24.19 ​​​​കോ​​​​ടി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ന​​​​ഷ്‌​​​ട​​​​ത്തി​​​​ലാ​​​​ണു കൊ​​​​ച്ചി മെ​​​​ട്രോ​​​​യു​​​​ടെ ആ​​​​ദ്യ​​​​വ​​​​ര്‍​ഷം ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​ത്. 2018-19 ല്‍ ​​​​ന​​​​ഷ്‌​​​ടം 5.70 കോ​​​​ടി​​​​യാ​​​​യി കു​​​​റ​​​​യ്ക്കാ​​​​നാ​​​​യി. 2019-20 ല്‍ ​​​​വീ​​​​ണ്ടും 13.92 കോ​​​​ടി​​​​യാ​​​​യും 2020-21 ല്‍ 56.56 ​​​​കോ​​​​ടി​​​​യാ​​​​യും ന​​​ഷ്‌​​​ടം വ​​​​ര്‍​ധി​​​​ച്ചു. എ​​​​ന്നാ​​​​ല്‍ 2021-22 ല്‍ ​​​​ന​​​​ഷ്‌​​​ടം 34.94 കോ​​​​ടി​​​​യാ​​​​യി കു​​​​റ​​​​യ്ക്കാ​​​​നാ​​​​യി.

തു​​​​ട​​​​ര്‍​ന്നു​​​​ള്ള വ​​​​ര്‍​ഷം മെ​​​​ട്രോ​​​​യ്ക്ക് സു​​​​വ​​​​ര്‍​ണ​​​​കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. 2022-23 ല്‍ ​​​ന​​​​ഷ്‌​​​ട​​​​ത്തി​​​​ല്‍നി​​​​ന്നു ലാ​​​​ഭ​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റി. 5.35 കോ​​​​ടി​​​​യാ​​​​ണ് ആ ​​​​വ​​​​ര്‍​ഷം മി​​​​ച്ചം വ​​​​യ്ക്കാ​​​​നാ​​​​യ​​​​ത്. 2023-24ല്‍ 22.94 ​​​​കോ​​​​ടി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭ​​​​ത്തോ​​​​ടെ വ​​​​രു​​​​മാ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​കവ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 45 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മാ​​​​നനേ​​​​ട്ട​​​​ത്തോ​​​​ടെ 33.34 കോ​​​​ടി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭം നേ​​​​ടി.


2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 182.37 കോ​​​​ടി​​​​യാ​​​​ണു കൊ​​​​ച്ചി മെ​​​​ട്രോ​​​​യു​​​​ടെ ആ​​​​കെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​വ​​​​രു​​​​മാ​​​​നം. ഇ​​​​തി​​​​ല്‍ 111.88 കോ​​​​ടി ടി​​​​ക്ക​​​​റ്റ് വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നും 55.41 കോ​​​​ടി ടി​​​​ക്ക​​​​റ്റ് ഇ​​​​ത​​​​ര വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നു​​​​മാ​​​​ണ്. കൂ​​​​ടാ​​​​തെ, ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍​സി സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നാ​​​​യി 1.56 കോ​​​​ടി​​​​യും മ​​​​റ്റു വ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നാ​​​​യി 13.52 കോ​​​​ടി​​​​യും നേ​​​​ടി.

149.03 കോ​​​​ടി​​​​യാ​​​​ണ് 2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ച്ചെ​​​​ല​​​​വ്. വാ​​​​യ്പാ​​​ തി​​​​രി​​​​ച്ച​​​​ട​​​​വ്, ഗ​​​​താ​​​​ഗ​​​​ത ഇ​​​​ത​​​​ര ചെ​​​​ല​​​​വു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​ശേ​​​​ഷ​​​​മാ​​​​ണു പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി മൂ​​​​ന്നു വ​​​​ര്‍​ഷം പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭം നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​തു വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​ത് കൊ​​​​ച്ചി മെ​​​​ട്രോ​​​​യു​​​​ടെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യെ​​​​യും നൈ​​​​സ​​​​ര്‍​ഗി​​​​ക​​​​ത​​​​യെ​​​​യു​​​​മാ​​​​ണ് കാ​​​​ണി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ലോ​​​​ക്‌​​​​നാ​​​​ഥ് ബെഹ്‌​​​​റ പ​​​​റ​​​​ഞ്ഞു.

പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​പ്ര​​​​ക​​​​ട​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം മി​​​​ക​​​​ച്ച യാ​​​​ത്രാ​​​​നു​​​​ഭ​​​​വം ന​​​​ല്‍​കാ​​​​നും ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ന്‍റെ ആ​​​​ത്മ​​​​സം​​​​തൃ​​​​പ്തി​​​​യു​​​​ണ്ട്.

കൊ​​​​ച്ചി​​​​ക്ക് അ​​​​ഭി​​​​മാ​​​​നി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്നവി​​​​ധം കൊ​​​​ച്ചി മെ​​​​ട്രോ​​​​യെ സാ​​​​മ്പ​​​​ത്തി​​​​ക സു​​​​സ്ഥി​​​​ര​​​​ത​​​​യി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.