ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു; ജോസ് കെ. മാണി
Friday, August 8, 2025 2:20 AM IST
കോട്ടയം: ഛത്തീസ്ഗഡിനു പുറമേ ഒഡീഷയിലും രണ്ട് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതോടെ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ ക്രൂരമായി വേട്ടയാടപ്പെടുകയാണെന്ന് തെളിയുന്നതായി കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതും നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതും അക്രമികള്‍ക്ക് ഊര്‍ജം പകര്‍ന്നിരിക്കുകയാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണകൂട പിന്തുണയോടെ ക്രൈസ്തവർക്കുനേരെയുള്ള പീഡനങ്ങള്‍ നിത്യസംഭവങ്ങളായിരിക്കുകയാണെന്നും സംഘപരിവാര്‍ സംഘടനകളുടെ ന്യൂനപക്ഷ പീഡനത്തിനെതിരേ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.