കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ക്യാന്പ് ചരൽക്കുന്നിൽ
Friday, August 8, 2025 2:20 AM IST
പത്തനംതിട്ട: കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടിവ് നാളെയും ഞായറാഴ്ചയുമായി ചരൽക്കുന്നിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല നിർവഹിക്കും. ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും.