വേടന്റെ ലൊക്കേഷന്‍ പരിശോധിക്കുന്നു: കമ്മീഷണര്‍
Friday, August 8, 2025 2:20 AM IST
കൊച്ചി: പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് എന്ന തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളിയുടെ ലൊക്കേഷന്‍ പരിശോധിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ.
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ല. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും.
കൊച്ചിയിലെ ഹണി ട്രാപ് കേസില്‍ യുവതിയുടെ പരാതിയില്‍ പറയുന്ന സന്ദേശങ്ങള്‍ പരിശോധിക്കും. ഇതിനായി ഇലക്്ട്രോണിക് രേഖകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.