ബിജെപി കോർ കമ്മിറ്റി വിപുലീകരിച്ചു
Friday, August 8, 2025 2:24 AM IST
തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിവരെ ഒഴിവാക്കി ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റുമാരായ ഷോണ്‍ ജോർജ്, ബി. ഗോപാലകൃഷ്ണൻ, കെ. സോമൻ, സി. കൃഷ്ണകുമാർ, പി. സുധീർ, ഉണ്ണികൃഷ്ണൻ എന്നിവരെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
പാർട്ടി മുൻ അധ്യക്ഷന്മാരായ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് കെ. സുരേന്ദ്രൻ, എന്നിവർ കമ്മിറ്റിയിൽ തുടരും. ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരും പുനഃസംഘടിപ്പിച്ച കോർ കമ്മിറ്റിയിൽ ഇടം നേടി. ഇപ്പോൾ കോർ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 21 ആയി.
കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേകറും സഹ പ്രഭാരി അപരാജിത സാരംഗിയും കോർ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാണ്. കഴിഞ്ഞ മാസമാണ് ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്.