തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സേ​​​വ​​​ന​​​ത്തി​​​ൽനി​​​ന്നും വി​​​ട്ടുനി​​​ൽ​​​ക്കു​​​ന്ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ലെ പ്രൊ​​​ബേ​​​ഷ​​​ൻ ഡി​​​ക്ല​​​യ​​​ർ ചെ​​​യ്യാ​​​ത്ത 444 ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ​​​യും പ്രൊ​​​ബേ​​​ഷ​​​ൻ ഡി​​​ക്ല​​​യ​​​ർ ചെ​​​യ്ത 157 ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചുവ​​​രു​​​ന്ന​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.


84 ഡോ​​​ക്ട​​​ർ​​​മാ​​​രെ ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പി​​​രി​​​ച്ചു​​​വി​​​ട്ടു. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​ണ്.

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള 51 ഡോ​​​ക്ട​​​ർ​​​മാ​​​രെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണി​​​ത്.